ന്യൂസിലാന്‍റ് ഭീകരാക്രമണം; ഫേസ്ബുക്ക് ലൈവ് സ്ട്രീമിങിന് നിയന്ത്രണങ്ങള്‍ - ന്യൂസിലാന്‍റ് ഭീകരാക്രമണം
ഭീകരവാദം വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും തടയിടുകയാണ് ലക്ഷ്യം.
സാന്‍ഫ്രാന്‍സിസ്കോ: ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് നഗര്‍ ചര്‍ച്ചിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് ലൈവ് സ്ട്രീമിങിന് നിയന്ത്രണങ്ങള്‍ വേണമെന്ന് ആവശ്യം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും പാരീസില്‍ നടന്ന ഉച്ചകോടിയില്‍ ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു. തീരുമാനത്തെ ന്യൂസിലാന്‍റ് പ്രസിഡന്‍റ് ജസീന്ത ആര്‍ഡന്‍ 'ആദ്യ നല്ല ചുവടുവെയ്പ്പ്' എന്നാണ് വിശേഷിപ്പിച്ചത്. ന്യൂസിലാന്‍റില്‍ 51 പേരുടെ മരണത്തിനിടയാക്കിയ ആക്രമണം കൊലയാളി ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു. ഭീകരവാദം വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോണിന്‍റെ അധ്യക്ഷതയിലായിരുന്നു ഉച്ചകോടി.