തിരുവനന്തപുരം: കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ട് വലിയതുറ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന അമ്പതിലേറെ കുടുംബങ്ങൾക്ക് ദുരിത ജീവിതം. ആഹാരത്തിനും പ്രാഥമിക സൗകര്യങ്ങൾക്കും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾ എത്രയും വേഗം തങ്ങൾക്ക് വീട് അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.
പ്രളയത്തില്‍ സേന; ദുരിതത്തില്‍ ഒറ്റയ്ക്ക് - tvm
അധികൃതർ തങ്ങളെ അവഗണിക്കുകയാണെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ.
പ്രളയത്തില്‍ സേന; ദുരിതത്തില്‍ ഒറ്റയ്ക്ക്
ആവശ്യത്തിന് സൗകര്യങ്ങളില്ലാതെ 45 ദിവസമായി നരക ജീവിതം നയിച്ചുവന്ന ഇവർക്ക് ഇന്നലെയാണ് തിരുവനന്തപുരം നഗരസഭ ആവശ്യത്തിന് വെള്ളവും താത്ക്കാലിക ശുചിമുറികളും നിർമ്മിച്ചു നൽകിയത്. അധികൃതർ തങ്ങളെ അവഗണിക്കുകയാണെന്ന് ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസികൾ പറയുന്നു. പ്രളയകാലത്ത് കേരളത്തിന്‍റെ സ്വന്തം സേനയെന്ന് പുകഴ്ത്തിയ സർക്കാർ ഒരു ആവശ്യം വന്നപ്പോൾ മത്സ്യത്തൊഴിലാളികളെ അവഗണിച്ചുവെന്നാണ് വലിയതുറയിലെ ദുരിതാശ്വാസക്യാമ്പിൽ കഴിയുന്നവരുടെ പരാതി.
Last Updated : Apr 28, 2019, 11:40 AM IST