കോട്ടയം: ചിങ്ങവനം മാവിളങ്ങ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.
നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി കടയുടമയ്ക്ക് പരിക്ക് - Kottayam
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം
ലോറി കടയിലേക്ക് ഇടിച്ചു കയറി
ഇടിയുടെ ആഘാതത്തിൽ കട പൂർണ്ണമായും നശിച്ചു. സാരമായി പരിക്കേറ്റ കടയുടമ പ്രിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.