കേരളം

kerala

ETV Bharat / briefs

സർക്കാർ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുത്ത് സിപിഐ; ക്യാബിനറ്റ് റാങ്കോടെ കെ. രാജൻ - MLA K Rajan

ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയപ്പോൾ സിപിഐക്ക് ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ് ചീഫ് വിപ്പ് സ്ഥാനം.

കെ. രാജൻ

By

Published : Jun 24, 2019, 5:58 PM IST

തിരുവനന്തപുരം: ഒല്ലൂർ എംഎൽഎ കെ. രാജനെ സർക്കാർ ചീഫ് വിപ്പാക്കാൻ സിപിഐ എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചു. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. നിലവിൽ ഇടത് മുന്നണിക്ക് ചീഫ് വിപ്പില്ല. ഇ.പി ജയരാജനെ വീണ്ടും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തിയപ്പോൾ സിപിഐക്ക് ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ് ചീഫ് വിപ്പ് സ്ഥാനം. എന്നാൽ സംസ്ഥാനം പ്രളയക്കെടുതി നേരിട്ടപ്പോൾ ചീഫ് വിപ്പ് പദം സൃഷ്ടിച്ച് സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനത്തിനെതിരെ വിമർശനമുയർന്നിരുന്നതിനാൽ തൽക്കാലം മാറ്റിവയ്ക്കാൻ സിപിഐ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം പിൻവലിച്ചാണ് ഒരു വർഷത്തിനുള്ളില്‍ സർക്കാർ ചീഫ് വിപ്പ് സ്ഥാനം സിപിഐ ഏറ്റെടുക്കുന്നത്.

ABOUT THE AUTHOR

...view details