വാഷിംഗ്‌ടൺ: ചിക്കാഗോയിൽ നടന്ന ആക്രമണത്തിലും കൊള്ളയിലും രണ്ട് പേർക്ക് വെടിയേറ്റു. സംഭവത്തിൽ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനും സാധാരണക്കാരനുമാണ് വെടിയേറ്റത്. ഇരുവരും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. 13 പൊലീസുകാർക്ക് പരിക്കേറ്റു.
ചിക്കാഗോയിൽ ആക്രമണം; രണ്ട് പേർക്ക് വെടിയേറ്റു - ചിക്കാഗോ ആക്രമണം
സുരക്ഷാ ഉദ്യോഗസ്ഥനും സാധാരണക്കാരനുമാണ് വെടിയേറ്റത്. സംഭവത്തിൽ നൂറിലധികം പേരെ അറസ്റ്റ് ചെയ്തു.
സംഭവ സ്ഥലത്ത് നിന്ന് അഞ്ച് തോക്കുകൾ കണ്ടെത്തി. ഞായറാഴ്ച എയ്ഞ്ചൽവുഡിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ടാണ് കൊള്ള നടന്നത്. ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത് 20 വയസുകാരനാണെന്നും ഏറ്റുമുട്ടലിന് ശേഷം ഇയാളെ പിടികൂടി ആശുപത്രിയിലാക്കിയെന്നും ചിക്കാഗോ പൊലീസ് സൂപ്രണ്ട് ഡേവിഡ് ബ്രൗൺ പറഞ്ഞു. 400 ലധികം പൊലീസുകാർ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ആദ്യത്തെ കൊള്ള നടന്നത് സൗത്ത് ചിക്കാഗോയിലാണ്. അക്രമണങ്ങളുടെയും കൊള്ളയുടെയും വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിക്കാഗോ മേയർ ലൊറി ലൈറ്റ്ഫൂട്ട് കൊള്ളക്കാരെ പിടികൂടാൻ സഹായിക്കണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ആക്രമണത്തെ തുടർന്ന് ചിക്കാഗോയിലെ ട്രെയിൻ, ബസ് സർവീസുകൾ ഏതാനും മണിക്കൂറുകൾ നിർത്തിവെക്കേണ്ടി വന്നു. നഗരത്തിലെ പ്രധാന തെരുവുകളെല്ലാം അടച്ചു. സംഭവത്തിൽ പൊലീസ് ശക്തമായ പ്രതിരോധ നടപടികൾ ആരംഭിച്ചുകഴിഞ്ഞു.