ദുബൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരെ ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബൗളിങ് തെരഞ്ഞെടുത്തു. മഞ്ഞു വീഴ്‌ചയുള്ള കാരണത്താലാണ് ധോണി ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായാണ് ചെന്നൈ ഇറങ്ങുന്നത്. ഫാഫ് ഡുപ്ലെസി ഇമ്രാന്‍ താഹിര്‍ എന്നിവര്‍ക്ക് പകരം ഷെയിന്‍ വാട്‌സണ്‍, ലുങ്കി എന്‍ഗിഡി എന്നിവര്‍ ചെന്നൈക്ക് വേണ്ടി കളിക്കും.
ഒര മാറ്റവുമായാണ് കൊല്‍ക്കത്ത ഇറങ്ങുന്നത് പ്രസിദ്ധ് കൃഷ്‌ണക്ക് പകരം റിങ്കു സിങ് കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും. പരിക്കേറ്റ് ആന്‍ഡ്രൂ റസല്‍ ഇന്നും കൊല്‍ക്കത്തക്ക് വേണ്ടി കളിക്കില്ല.
ചെന്നൈക്ക് എതിരായ മത്സരം കൊല്‍ക്കത്തക്ക് നിര്‍ണായകമാണ്. നൈറ്റ് റണ്‍റേറ്റില്‍ പിന്നിലുള്ള കൊല്‍ക്കത്തക്ക് ദുബൈയില്‍ ജയിച്ചാലെ ആദ്യ നാലില്‍ ഇടംനേടാനാകൂ. ഇതേവരെ കളിച്ച 12 മത്സരങ്ങളില്‍ ഇതിനകം ആറെണ്ണം കൊല്‍ക്കത്ത ജയിച്ചു. കഴിഞ്ഞ മത്സരത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരെ തോറ്റതിന്‍റെ ക്ഷീണവുമായാണ് ഷാര്‍ജയില്‍ നിന്നും കൊല്‍ക്കത്ത ദുബൈയിലേയ്ക്ക് വണ്ടി കയറിയത്.
മറുഭാഗത്ത് പ്ലേ ഓഫ് പ്രതീക്ഷകളില്ലാത്തതിനാല്‍ സമ്മര്‍ദങ്ങള്‍ ഇല്ലാതെയാണ് മഹേന്ദ്രസിങ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ഇറങ്ങുന്നത്. ചെന്നൈ പ്രതീക്ഷക്ക് ഒത്ത് ഉയരാത്ത സാഹചര്യത്തില്‍ ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് നേരെ ആരാധകരുടെ ഭാഗത്ത് നിന്ന് ഉള്‍പ്പെടെ വിമര്‍ശനം ഉയരുന്നുണ്ട്.
നേരത്തെ ഇരു ടീമുകളും സീസണില്‍ ആദ്യം അബുദാബിയില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ജയം കൊല്‍ക്കത്ത് ഓപ്പം നിന്നു. കൊല്‍ക്കത്ത അന്ന് പത്ത് റണ്‍സിനാണ് ചെന്നൈയെ പരാജയപ്പെടുത്തിയത്.