ലിയോണ്‍: ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ വമ്പന്‍ ടീമുകള്‍ മുഖാമുഖം വരാന്‍ സാധ്യത. സ്വിറ്റസര്‍ലാന്‍ഡിലെ ലിസ്ബണില്‍ ഫൈനല്‍സിന്‍റെ നറുക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് ആവേശകരമായ മത്സരങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം വ്യക്തമായപ്പോള്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ മറ്റ് രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങളുടെ അന്തിമരൂപം ആയിട്ടില്ല.
റെഡ്ബുള്‍ ലെയ്‌പ്‌സിഗും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലാണ് ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം. മറ്റൊരു മത്സരത്തില്‍ അറ്റ്ലാന്‍ഡ ഫ്രഞ്ച് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്‌ജിയെ നേരിടും. കൊവിഡ് 19 കാരണമാണ് നാല് പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത്. ഈ മത്സരങ്ങള്‍ ഓഗസ്റ്റ് എട്ട്, ഒമ്പത് തീയതികളിലായി നടക്കും.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് ലാലിഗയില്‍ കിരീട പോരാട്ടം തുടരുന്ന റയല്‍ മാഡ്രിഡു തമ്മിലുള്ള പ്രീ ക്വാര്‍ട്ടറിലെ വിജയികള്‍ യുവന്‍റസും ല്യോണും തമ്മിലുള്ള പ്രീക്വാര്‍ട്ടറിലെ വിജയികളെ നേരിടും. നേരത്തെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ റയലിന് എതിരെ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകളുടെ വിജയം സ്വന്തമാക്കിയിരുന്നു. അതേസമയം മറ്റൊരു ആദ്യപാദ പ്രീ ക്വാര്‍ട്ടറില്‍ ഇറ്റാലിയന്‍ സീരി എയിലെ നിലവിലെ ചാമ്പ്യന്‍മാരായ യുവന്‍റസിനെ ലിയോണ്‍ ഏകപക്ഷീയമായ ഒരു ഗോളിനും പരാജയപ്പെടുത്തി.