മാഡ്രിഡ്: സ്പാനിഷ് ലാലിഗയില്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ സജീവമാക്കി സെവില്ല. ഇന്ന് പുലര്‍ച്ചെ നടന്ന മത്സരത്തില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവില്ല പരാജയപ്പെടുത്തി. ആദ്യപകുതിയില്‍ പ്രതിരോധ താരം ആന്ദ്രെ കാപ്പയിലൂടെ അത്‌ലറ്റിക്ക് ക്ലബ് ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ സെവില്ല തിരിച്ചുവരവ് നടത്തി.
ചാമ്പ്യന്‍സ് ലീഗ്; പ്രതീക്ഷ സജീവമാക്കി സെവില്ല - ചാമ്പ്യന്‍സ് ലീഗ് വാര്‍ത്ത
സ്പാനിഷ് ലാലിഗയില്‍ അത്‌ലറ്റിക്ക് ബില്‍ബാവോയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സെവില്ല പരാജയപ്പെടുത്തി

69-ാം മിനിട്ടില്‍ എവര്‍ ബനേഗയും 74-ാം മിനിട്ടില്‍ മുനീര്‍ എല്‍ ഹദ്ദാദിയും സെവില്ലക്കായി ഗോള്‍ നേടി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പമാണ് നാലാം സ്ഥാനത്തുള്ള സെവില്ല. ഇരു ടീമുകള്‍ക്കും നിലവില്‍ 35 മത്സരങ്ങളില്‍ നിന്നും 63 പോയിന്‍റ് വീതമുണ്ട്. ജൂലായ് 13ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ സെവില്ല മല്ലോര്‍ക്കയെ നേരിടും. സെവില്ലക്ക് ലീഗില്‍ മൂന്ന് മത്സരങ്ങളാണ് അവശേഷിക്കുന്നത്. ലീഗിലെ പോയിന്‍റ് പട്ടികയിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാനാവുക.