കേരളം

kerala

ETV Bharat / briefs

തുറക്കാത്ത കശുവണ്ടി ഫാക്‌ടറികള്‍ക്ക് എതിരെ കര്‍ശന നടപടി - മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

കശുവണ്ടി തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

minister

By

Published : Jun 14, 2019, 4:59 PM IST

Updated : Jun 14, 2019, 6:00 PM IST

തിരുവനന്തപുരം: അനുകൂല സാഹചര്യമുണ്ടായിട്ടും തുറക്കാത്ത കശുവണ്ടി ഫാക്‌ടറികള്‍ക്ക് എതിരെ കർശന നടപടിയെടുക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. വേണ്ടിവന്നാല്‍ സർക്കാർ ഇത്തരം ഫാക്‌ടറികള്‍ ഏറ്റെടുക്കും. കശുവണ്ടി തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കിയിട്ടും തുറന്ന് പ്രവർത്തിക്കാൻ തയ്യാറാകാത്ത സ്വകാര്യ കശുവണ്ടി ഫാക്‌ടറികള്‍ തുറക്കുന്നത് സംബന്ധിച്ച ഇരവിപുരം എംഎല്‍എ എം നൗഷാദിന്‍റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

അനുകൂല സാഹചര്യമുണ്ടായിട്ടും തുറക്കാത്ത കശുവണ്ടി ഫാക്‌ടറികൾക്ക് എതിരെ കര്‍ശന നടപടിയെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ
Last Updated : Jun 14, 2019, 6:00 PM IST

ABOUT THE AUTHOR

...view details