വ്യാജരേഖ ചമച്ചുവെന്ന പരാതിയിൽ യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷ്ണര്‍ സജ്ഞയ് കുമാര്‍ ഗരുഡീനാണ് അന്വേഷണ ചുമതല. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനത്തിനെതിരെ ജെയിംസ് മാത്യു എം.എല്‍.എ തദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന് നല്‍കിയ പരാതിയെന്ന പേരില്‍ ഒരു കത്ത് ഫിറോസ് പ്രദര്‍ശിപ്പിച്ചിരുന്നു.
യൂത്ത് ലീഗ് അധ്യക്ഷന്‍ പി.കെ.ഫിറോസിനെതിരെ അന്വേഷണം - എം. എല്‍.എ
തളിപ്പറമ്പ് എംഎൽഎ ജെയിംസ് മാത്യുവിന്‍റെ പരാതിയിലാണ് പി.കെ ഫിറോസിനെതിരെ അന്വേഷണം. എംഎൽഎയുടെ പരാതി കഴിഞ്ഞ ദിവസം കിട്ടിയിരുന്നെങ്കിലും വെള്ളിയാഴ്ച വൈകുന്നേരമാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

ഫയൽ ചിത്രം
എന്നാല്‍ ഈ കത്തിലെ ഒരു പേജ് ഫിറോസ് വ്യാജമായി തയാറാക്കിയതാണെന്നാണ് പരാതി. ജെയിംസ് മാത്യു മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. കത്തിന്‍റെ നിജസ്ഥിതി മനസിലാക്കാനായി ശാസ്ത്രീയ പരിശോധനയടക്കം നടത്തിയായിരിക്കും അന്വേഷണം മുന്നോട്ട് പോവുക.