നോയിഡ: ഓണ്‍ലൈന്‍ വാണിജ്യരംഗത്തെ വമ്പന്‍മാരായ ആമസോണിനെതിരെ എഫ്ഐആര്‍. ഹൈന്ദവവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് നോയിഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ പതിപ്പിച്ച ടോയ്ലറ്റ് സീറ്റ് കവറുകളും ചവിട്ടികളും ആമസോണിന്‍റെ യുഎസ് വില്‍ക്കപ്പെട്ടിരുന്നതിനെ തുടര്‍ന്നാണ് പരാതി.
ടോയ്ലറ്റ് സീറ്റ് കവറുകളിലും ചവിട്ടികളിലും ദൈവങ്ങളുടെ ചിത്രം; ആമസോണിനെതിരെ കേസ് - case
ഹൈന്ദവവികാരങ്ങളെ വ്രണപ്പെടുത്തിയെന്ന പരാതിയിലാണ് നോയിഡ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്
![ടോയ്ലറ്റ് സീറ്റ് കവറുകളിലും ചവിട്ടികളിലും ദൈവങ്ങളുടെ ചിത്രം; ആമസോണിനെതിരെ കേസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3313625-thumbnail-3x2-amazon.jpg)
സംഭവത്തില്‍ സാമൂഹമാധ്യമങ്ങളിലുള്‍പ്പടെ പ്രതിഷേധം ശക്തമായിരുന്നു. ബോയ്കോട്ട് ആമസോൺ എന്ന പേരിൽ സമൂഹമാധ്യമങ്ങളിലും വ്യാപക ക്യാമ്പയിന്‍ നടന്നിരുന്നു. പിന്നാലെയാണ് പൊലീസ് കേസ്. പ്രതിഷേധത്തെ തുടർന്ന് ഉല്പന്നങ്ങള്‍ സ്റ്റോറിൽ നിന്ന് പിൻവലിച്ചതായി ആമസോൺ വക്താവ് അറിയിച്ചിരുന്നു. ആമസോൺ വഴി വില്പനയ്ക്കുള്ള മാർഗ നിർദേശങ്ങൾ എല്ലാ കമ്പനികളും പിന്തുടരണമെന്നത് നിർബന്ധമാണെന്നും അല്ലാത്ത പക്ഷം അവരുടെ അക്കൗണ്ട് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതത്തിന്റെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നു എന്നത് ചൂണ്ടികാട്ടിയാണ് ആമസോണിനെതിരെ പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.