സ്വര്‍ണ്ണക്കടത്ത് കേസ്; കാർഗോ ഏജൻസി ഉടമ ചോദ്യം ചെയ്യലിന് ഹാജരായി - gold smuggling case
കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ലെന്നും സ്വർണക്കടത്ത് കേസില്‍ പങ്കില്ലെന്നും കാർഗോ ഏജൻസി ഉടമ പറഞ്ഞു
സ്വര്‍ണക്കടത്ത് കേസ്; കാർഗോ ഏജൻസി ഉടമ ചോദ്യം ചെയ്യലിന് ഹാജരായി
എറണാകുളം: സ്വർണ്ണക്കടത്ത് കേസില്‍ കാർഗോ ഏജൻസി ഉടമ ഹരി രാജ് കൊച്ചി കസ്റ്റംസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണ്. കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചിട്ടില്ലെന്നും സ്വർണ്ണക്കടത്ത് കേസില്‍ പങ്കില്ലെന്നും ഹരി പറഞ്ഞു. സംഘപരിവാർ അനുകൂല സംഘടന നേതാവായ ഇയാളാണ് കസ്റ്റംസ് പിടിച്ചു വച്ച ബാഗേജ് വിട്ടയക്കാൻ ഉദ്യോഗസ്ഥരെ വിളിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു.
Last Updated : Jul 10, 2020, 12:50 PM IST