കേരളം

kerala

വ്യാജരേഖ കേസ്; വൈദികരുടെ ജാമ്യാപേക്ഷ 11ന് പരിഗണിക്കും

By

Published : Jun 7, 2019, 5:45 PM IST

ഒന്നാം പ്രതി ഫാദർ പോൾ തേലക്കാട്ടിനെയും നാലാം പ്രതി ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം എന്നാണ് പൊലീസ് ആവശ്യം

വ്യാജരേഖ കേസ്

കൊച്ചി: കർദിനാളിനെതിരെ വ്യാജരേഖ ചമച്ച കേസിൽ വൈദികരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷൻസ് കോടതി പതിനൊന്നാം തീയതിയിലേക്ക് മാറ്റി. പൊലീസിന് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സമയം ആവശ്യമാണെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. അതേസമയം വ്യാജരേഖ കേസിൽ ഫാദർ പോൾ തേലക്കാട്ട്, ഫാദർ ടോണി കല്ലൂക്കാരൻ എന്നിവർക്കെതിരെ ശാസ്ത്രീയമായ തെളിവുകൾ ഉണ്ടെന്നാണ് പൊലീസ് പ്രോസിക്യൂഷന് സമർപ്പിച്ച റിപ്പോർട്ട് എന്നാണ് സൂചന.
വ്യാജരേഖ നിർമ്മിച്ച് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ അപമാനിക്കാൻ ശ്രമിച്ചതിൽ ഇരുവർക്കും പങ്കുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കേസിൽ അറസ്റ്റിലായ ആദിത്യനും ഫാദർ പോൾ തേലക്കാട്ടും ഫാദർ ടോണി കല്ലൂക്കാരനും ഒരുമിച്ചുള്ള മൊബൈൽ ടവർ ലൊക്കേഷൻ രേഖകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലാപ്ടോപ്പിൽ നിന്ന് ലഭിച്ച രേഖകളുടെ സൈബർ ഫോറൻസിക് റിപ്പോർട്ടും കോടതിയിൽ ഹാജരാക്കും. വ്യാജരേഖ കേസിൽ ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട്ടിനെയും നാലാം പ്രതി ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണം എന്നാണ് പൊലീസിന്‍റെ ആവശ്യം. അതിനാൽ ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നാണ് പൊലീസ് നിലപാട്.

ABOUT THE AUTHOR

...view details