ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ടത്തിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ഒമ്പത് സംസ്ഥാനങ്ങളിലായി 71 സീറ്റുകളിലാണ് നാലാം ഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുക. 398 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലും രാജസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും 13 മണ്ഡലങ്ങളിലും ബംഗാളിലെ എട്ട്, ബിഹാറിലും മധ്യപ്രദേശിലും അഞ്ച്, ഒഡിഷയിലെ ആറ്, ജാര്‍ഖണ്ഡിലെ മൂന്നും മണ്ഡലങ്ങളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുന്നത്. ജമ്മുകശ്മീരിലെ ഒരു മണ്ഡലത്തിലും മറ്റന്നാള്‍ വോട്ടെടുപ്പ് നടക്കും. നാലാംഘട്ട വോട്ടെടുപ്പോടെ മഹാരാഷ്ട്രയിലെ മുഴുവന്‍ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂര്‍ത്തിയാകും.
നാലാംഘട്ട തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
ഒമ്പത് സംസ്ഥാനങ്ങളിലെ 71 സീറ്റുകളിലായി 398 സ്ഥാനാര്‍ഥികളാണ് നാലാംഘട്ടത്തില്‍ ജനവിധി തേടുന്നത്.
നാലാം ഘട്ട പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
സിപിഐ നേതാവ് കനയ്യ കുമാര്‍,സിനിമാ താരങ്ങളായ ഡിംപിള്‍ യാദവ്, ഊര്‍മിള മതോണ്ട്കര്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥിന്‍റെ മകൻ നകുൽ നാഥ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റ മകൻ വൈഭവ് തുടങ്ങിയവര്‍ നാലാംഘട്ടത്തില്‍ ജനവിധി തേടും.
Last Updated : Apr 27, 2019, 9:36 AM IST