കോഴിക്കോട്: കുന്ദമംഗലത്ത് സ്വകാര്യ പി എസ് സി കോച്ചിങ് സെന്‍ററിന്‍റെ ശുചിമുറിയിൽ ഒളികാമറ വച്ച സംഭവത്തിൽ കൂടുതല്‍ ചോദ്യം ചെയ്യലിനായി അധ്യാപകനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. സ്ഥാപനത്തിലെ താല്‍ക്കാലിക അധ്യാപകന്‍ തിരുവനന്തപുരം വെട്ടുകാട് വിപിൻ നിവാസിൽ പ്രവീണ് കുമാർ (37) അറസ്റ്റിലായിരുന്നു. ഇയാളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കി.
ശുചിമുറിയിൽ ഒളികാമറ; അധ്യാപകനെ കസ്റ്റഡിയില്‍ വാങ്ങും - തിരുവനന്തപുരം
കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് അധ്യാപകനെ കസ്റ്റഡിയിൽ വാങ്ങും.
file
സംഭവത്തില്‍ കൂടുതൽ അന്വേഷണം ആവശ്യമായതിനെ തുടര്‍ന്നാണ് പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയതെന്ന് സിഐ കെ രാജീവ്കുമാർ അറിയിച്ചു. ഇന്നലെയാണ് പ്രവീണിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിക്യാമറ, സ്ഥാപനത്തിലെ ജീവനക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച വിവരം പുറംലോകം അറിഞ്ഞത്.
Last Updated : May 21, 2019, 4:17 PM IST