കേരളം

kerala

ETV Bharat / briefs

ആഭ്യന്തരയുദ്ധം: ട്രിപ്പോളിയിൽ നിന്ന് തിരികെ വരാൻ ആവശ്യപ്പെട്ട് സുഷമാ സ്വരാജ് - തിരികെ വരാൻ ആവശ്യം

സംഘർഷാവസ്ഥ കുറഞ്ഞ സാഹചര്യത്തിൽ ട്രിപ്പോളി വിമാനത്താവളം തുറന്നു. ഈ സാഹചര്യത്തിലാണ് ഉടനടി  ട്രിപ്പോളിയിൽ തിരികെയെത്തണമെന്ന് ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്.

ട്രിപ്പോളി

By

Published : Apr 19, 2019, 10:52 PM IST

Updated : Apr 19, 2019, 11:08 PM IST

അഭ്യന്തരയുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ട്രിപ്പോളിയിലുള്ള ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് പ്രദേശത്തിന് നിന്ന് മാറണമെന്ന മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം. മലയാളികളടക്കം 500 ഇന്ത്യക്കാരാണ് ട്രിപ്പോളിയിലുള്ളത്.

‘നിങ്ങള്‍ നിങ്ങളുടെ ബന്ധുക്കളോടും സുഹൃത്തുക്കേളോടും ഉടനടി ട്രിപ്പോളിയിൽ നിന്ന് പോകാൻ പറയt. പിന്നീട് അവരെ നമുക്ക് ഒഴിപ്പിക്കാന്‍ കഴിയില്ല.’ സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു.

അഭ്യന്തരയുദ്ധത്തെത്തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ട്രിപ്പോളിയിലും പരിസരപ്രദേശങ്ങളിലും മരിച്ചത് ഇരുന്നൂറിലധികം പേരാണ്. വിമത സൈന്യം നഗരം വളഞ്ഞതിനെത്തുടർന്ന് വിമാനത്താവളം അടച്ചിട്ടിരുന്നു. സംഘർഷാവസ്ഥ കുറഞ്ഞ സാഹചര്യത്തിൽ ട്രിപ്പോളി വിമാനത്താവളം ഇന്ന് തുറന്നു. ഈ സാഹചര്യത്തിലാണ് ഉടനടി ട്രിപ്പോളിയിൽ തിരികെയെത്തണമെന്ന് ഇന്ത്യക്കാരോട് സുഷമാ സ്വരാജ് ആവശ്യപ്പെടുന്നത്.

സുഷമാ സ്വരാജിന്‍റെ ട്വീറ്റ്

ഗദ്ദാഫിയുടെ ഭരണകാലത്തെ സൈനികമേധാവിയായിരുന്ന ജനറല്‍ ഖലീഫ ഹഫ്താറിന്‍റെ നേതൃത്വത്തിലാണ് വിമതസൈന്യം ട്രിപ്പോളി പിടിച്ചടക്കാൻ പൊരുതുന്നത്. ഗദ്ദാഫിയുമായി പിരിഞ്ഞ് അമേരിക്കയില്‍ അഭയം തേടിയ ജനറല്‍ ഹഫ്താര്‍ ഗദ്ദാഫിയുടെ മരണശേഷമാണ് തിരിച്ചെത്തിയത്. ഇപ്പോൾ രാജ്യത്തിന്‍റെ കിഴക്കന്‍ പ്രദേശങ്ങള്‍ ഇവരുടെ നിയന്ത്രണത്തിലാണ്.

Last Updated : Apr 19, 2019, 11:08 PM IST

ABOUT THE AUTHOR

...view details