കേരളം

kerala

ETV Bharat / briefs

സമ്പത്ത്ഘടന അപടകടത്തിലെന്ന് മോദിയുടെ ഉപദേശക സമിതിയംഗം - രതിന്‍ റോയ്

"ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചത് നാളെ ഇന്ത്യക്കും സംഭവിച്ചേക്കാം" - രതിന്‍ റോയ് (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം)

രതിന്‍ റോയ്

By

Published : May 10, 2019, 7:45 PM IST

ന്യൂഡല്‍ഹി: രാജ്യത്തിന്‍റെ സമ്പത്ത്ഘടന അപടകടത്തിലേക്കാണ് നീങ്ങുന്നതെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം രതിന്‍ റോയ്. നിലവില്‍ ഇന്ത്യയുടെ സാമ്പത്തികരംഗം മിഡില്‍ ഇന്‍കം ട്രാപ് എന്ന അവസ്ഥലിയാണ്. ഇത് തുടരുന്നത് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

10 കോടി ജനങ്ങളുടെ ഉപഭോഗ ശേഷിയെ ആശ്രയിച്ചാണ് ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച. ഭാവിയില്‍ ഇത് ദോഷം ചെയ്യും. ബ്രസീലിലും ദക്ഷിണാഫ്രിക്കയിലും സംഭവിച്ചത് നാളെ ഇന്ത്യക്കും സംഭവിച്ചേക്കാം. നിലവില്‍ ലോകത്തെ അതിവേഗം വളരുന്ന സാമ്പത്തിക ശക്തികളിലൊന്നാണ് ഇന്ത്യ എന്നാല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉപഭോഗം കുറയുകയുകയും വളര്‍ച്ച 5-6 ശതമാനത്തില്‍ ഒതുങ്ങുെമന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details