സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു - വിദ്യാർഥി മരിച്ചു
റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു
മലപ്പുറം: കുറ്റിപ്പാലയിൽ സ്വകാര്യ ബസിടിച്ച് വിദ്യാർഥി മരിച്ചു. മൂത്തേടത്ത് ജാസിലാണ് (17) മരിച്ചത്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോയ ബസാണ് അപകടമുണ്ടാക്കിയത്. റോഡു മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. മൃതദേഹം ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ. കൽപ്പകഞ്ചേരി പൊലീസ് നടപടികൾ സ്വീകരിച്ചു