മധുരയില്‍ ബസ് അപകടം; കുട്ടിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു - bus accident
പാലക്കാട് സ്വദേശികളാണ് മരിച്ചത്
bus accident
മധുര: വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ ബസ് അപകടത്തില്‍പ്പെട്ട് കുട്ടിയുള്‍പ്പെടെ മൂന്ന് മലയാളികള്‍ മരിച്ചു. പാലക്കാട് കൊടുവായൂർ സ്വദേശികളായ സരോജിനി (65), പെട്ടമ്മാള്‍ (75), നിഖില (8) എന്നിവരാണ് മരിച്ചത്. വിരുധുനഗറിനടുത്ത് സാത്തൂരിലാണ് അപകടം. ബസിലുണ്ടായിരുന്ന 47 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സാത്തൂര്‍ ഡിഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റവരെ സാത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Last Updated : Jun 4, 2019, 11:01 AM IST