ബ്രോഡ് വേയിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് പ്രാഥമിക റിപ്പോര്‍ട്ട് - FIR
ബ്രോഡ് വേയിലെ വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.

കൊച്ചി: ബ്രോഡ് വേയിലെ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സർക്യൂട്ടെന്ന് അഗ്നിശമന സേനയുടെ പ്രാഥമിക റിപ്പോർട്ട്. എറണാകുളം ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫറുള്ളയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. വിശദമായ റിപ്പോർട്ട് അടുത്ത ദിവസം തന്നെ കൈമാറും. കെ സി പാപ്പു ആന്‍ഡ് സൺസ് എന്ന വ്യാപാര സ്ഥാപനത്തിന്‍റെ മുകൾ നിലയിലുണ്ടായ ഷോര്‍ട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ബ്രോഡ് വേയിലെ വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ സാന്നിധ്യത്തിൽ ഇന്ന് വ്യാപാരികളുമായി ചര്‍ച്ച നടത്തും.