ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍ഗാമിയെ കണ്ടെത്താന്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ ഒന്നാമത്. 313 എംപിമാരില്‍ 114പേരുടെ പിന്തുണയോടെയാണ് മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് മുന്നില്‍ എത്തിയത്. 43 വോട്ട് നേടി ജെറമി ഹണ്ട് രണ്ടാം സ്ഥാനത്തും 37 വോട്ട് നേടി മൈക്കിൾ ഗോവ് മൂന്നാം സ്ഥാനത്തുമാണ്.
ബോറിസ് ജോൺസൺ തെരേസ മേയുടെ പിൻഗാമിയായേക്കും - ടോറി നേതൃസ്ഥാനം
313 എംപിമാരില്‍ 114 പേരുടെ പിന്തുണയോടെയാണ് ഒന്നാം ഘട്ട വോട്ടെടുപ്പില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് മുന്നില്‍ എത്തിയത്.
boris
ഒമ്പത് പേരാണ് ടോറി നേതൃസ്ഥാനത്തിനായി രംഗത്തുള്ളത്. രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായ മിനിമം വോട്ട് നേടാനാകാതെ മാർക്ക് ഹാർപർ, ആൻഡ്രിയ ലീഡ്സം, എസ്തേർ മക്വേ എന്നിവർ പുറത്തായി. കുറഞ്ഞത് 14 വോട്ടെങ്കിലും ലഭിച്ചെങ്കിലേ മത്സരരംഗത്ത് തുടരാനാകൂ. അടുത്ത ചൊവ്വാഴ്ചയാണ് അവശേഷിക്കുന്ന ഏഴുപേർക്കിടയിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്.