കാസര്‍കോട്:കണ്ണൂര്‍ പുതിയങ്ങാടിയിലെ കള്ളവോട്ട് ആരോപണത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂളിലെ 69,70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തതതായി കണ്ടെത്തിയ എസ് വി മുഹമ്മദ് ഫായിസ്, അബ്ദുല്‍ സമദ്, കെ എം മുഹമ്മദ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു - കള്ളവോട്ട് ആരോപണം
കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
കള്ളവോട്ട്
കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ത്യന്‍ ശിക്ഷാ നിയമം 171 സി, ഡി, എഫ്, വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഗള്‍ഫിലുള്ള അബ്ദുല്‍ സമദിനെതിരെ കലക്ടര്‍ അറസ്റ്റ് വാറണ്ടിനും ഉത്തരവിട്ടുണ്ട്. സിപിഎമ്മാണ് ദൃശൃങ്ങള്‍ സഹിതം പുതിയങ്ങാടിയില്‍ കള്ളവോട്ടാരോപണം ഉന്നയിച്ചത്.
Last Updated : May 6, 2019, 11:04 PM IST