കേരളം

kerala

ETV Bharat / briefs

കല്ല്യാശ്ശേരി കള്ളവോട്ട് കേസ്: ലീഗ് പ്രവര്‍ത്തകര്‍ മൊഴി നല്‍കി - പുതിയങ്ങാടി

മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും.

kalliasseri

By

Published : May 2, 2019, 9:49 PM IST

Updated : May 2, 2019, 11:42 PM IST

കല്ല്യാശ്ശേരി: പുതിയങ്ങാടിയിലെ കള്ളവോട്ട് കേസിൽ ലീഗ് പ്രവർത്തകരായ മുഹമ്മദ് ഫായിസും ആഷിഖുമുൾപ്പടെ മൂന്ന് പേർ കലക്ടർക്ക് മുന്നിൽ ഹാജരായി മൊഴി നൽകി. മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോർട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കൈമാറും. കല്യാശ്ശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69, 70 ബൂത്തുകളിൽ ലീഗ് പ്രവർത്തകർ കള്ള വോട്ട് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരിൽ നിന്നും മൊഴിയെടുത്തത്.

കല്ല്യാശ്ശേരി കള്ളവോട്ട് കേസ്: ലീഗ് പ്രവര്‍ത്തകര്‍ മൊഴി നല്‍കി
കഴിഞ്ഞ ദിവസം ലഭിച്ച ദൃശ്യങ്ങളില്‍ നിന്നും ലീഗ് പ്രവർത്തകരായ ഫായിസും ആഷിഖും രണ്ടു തവണ വോട്ട് രേഖപ്പെടുത്തിയതായി കണ്ടെത്തിയിരുന്നു. സെക്ടറൽ ഓഫീസർ കൂടിയായ വില്ലേജ് ഓഫീസർ രണ്ടു പേരെയും ദൃശ്യങ്ങളിൽ തിരിച്ചറിയുകയും ചെയ്തു. തുടർന്നാണ് കലക്ടര്‍ക്കു മുന്നില്‍ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്. ഹിയറിങ്ങിൽ ഹാജരാകാത്ത പുതിയങ്ങാടി സ്വദേശി അബ്ദുൾ സമദിന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് ജില്ലാ കലക്ടർ ഡോ. ഡി. സജിത് ബാബു പറഞ്ഞു. അതേ സമയം തൃക്കരിപ്പൂർ മണ്ഡലത്തിലെ 48-ാം ബൂത്തിലെ കള്ളവോട്ട് പരാതിയിലുള്ള അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ എൽഡിഎഫ് പ്രവർത്തകൻ ശ്യാംകുമാറിനെതിരെ കേസെടുക്കാൻ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശം നൽകി.
Last Updated : May 2, 2019, 11:42 PM IST

ABOUT THE AUTHOR

...view details