കേരളം

kerala

ETV Bharat / briefs

കള്ളവോട്ട്; പ്രതികരണവുമായി സുധാകരനും കുഞ്ഞാലിക്കുട്ടിയും - സുധാകരനും കുഞ്ഞാലിക്കുട്ടിയും

കള്ളവോട്ടിനെതിരായ പോരാട്ടം തുടരുമെന്ന് കെ സുധാകരൻ. സിപിഎം ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്ന് പികെ കുഞ്ഞാലിക്കുട്ടി

കള്ളവോട്ട് വിഷയം; പ്രതികരണം അറിയിച്ച് സുധാകരനും കുഞ്ഞാലിക്കുട്ടിയും

By

Published : Apr 30, 2019, 12:28 AM IST

Updated : Apr 30, 2019, 2:31 AM IST

കണ്ണൂർ : കള്ളവോട്ട് വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സ്വാഗതാർഹമെന്ന് കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ. ഫലം വന്ന ശേഷം ആവശ്യമെങ്കിൽ റീ പോളിങ് ആവശ്യപ്പെടും, ലീഗിനെതിരായ കള്ളവോട്ട് ആരോപണവും പരിശോധിക്കട്ടെയെന്നും കള്ളവോട്ടിനെതിരായ പോരാട്ടം തുടരുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു. കള്ളവോട്ട് സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടെന്നായിരുന്നു മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. റീപോളിങ് ആവശ്യപ്പെടണോയെന്ന് യുഡിഎഫ് നേതൃത്വം ചർച്ച ചെയ്ത് തീരുമാനിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതികരണവുമായി സുധാകരനും കുഞ്ഞാലിക്കുട്ടിയും
Last Updated : Apr 30, 2019, 2:31 AM IST

ABOUT THE AUTHOR

...view details