ഉത്തര്‍പ്രദേശ് എംഎല്‍എയുടെ അംഗരക്ഷകന്‍ ആത്മഹത്യ ചെയ്തു - ഉത്തര്‍പ്രദേശ് എംഎല്‍എയുടെ അംഗരക്ഷകന്‍ ആത്മഹത്യ ചെയ്തു
മൊറാദാബാദ് എംഎല്‍എ ദേഹാത് ഹാജി ഇക്രം ഖുറൈഷിയുടെ അംഗരക്ഷകനായിരുന്ന കോണ്‍സ്റ്റബിള്‍ മനീഷ് പ്രതാപ് സിങ് (24) ആണ് മരിച്ചത്
ലക്നൗ: എംഎല്‍എയുടെ അംഗരക്ഷകന്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു. ആദര്‍ശ് നഗറില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ബുലന്ദ്ഷഹര്‍ റസൂല്‍പൂര്‍ സ്വദേശിയായ കോണ്‍സ്റ്റബിള്‍ മനീഷ് പ്രതാപ് സിങ് (24) ആണ് മരിച്ചത്. മൊറാദാബാദ് എംഎല്‍എ ദേഹാത് ഹാജി ഇക്രം ഖുറൈഷിയുടെ അംഗരക്ഷകനായിരുന്നു മരിച്ച മനീഷ് പ്രതാപ് സിങ്. ഇദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന ആളാണ് മനീഷ് ആത്മഹത്യ ചെയ്ത വിവരം പൊലീസ് അറിയിച്ചത്. സംഭവത്തില്‍ കട്ഗര്‍ പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.