പാതയോരത്തെ മെറ്റൽ കൂന അപകട ഭീഷണി ഉയർത്തുന്നു
പെരുവണ്ണാമുഴി ചക്കിട്ടപാറ റോഡിലാണ് വാഹനങ്ങൾക്കു തടസ്സമാകുന്ന വിധത്തിലാണ് മെറ്റൽ കൂട്ടിയിട്ടിരിക്കുന്നത്.
പാതയോരത്തെ മെറ്റൽ കൂന
കോഴിക്കോട്: പെരുവണ്ണാമൂഴി പാറത്തറ മുക്ക് - ചക്കിട്ടപാറ റോഡിൽവാഹനങ്ങൾക്ക് തടസമാകുന്ന വിധത്തിൽ മെറ്റലുംമണലും ഇറക്കിയത് അപകട ഭീഷണി ഉയർത്തുന്നു. റോഡ് പണിക്കായി ഇറക്കിയതാണ് ഇവ. ഇരുചക്രവാഹന കാർ പലരും തെന്നിവീണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആഴ്ചകളായി കിടക്കുന്ന മെറ്റൽ കൂന റോഡിൽ നിന്ന് മാറ്റാൻ നടപടിയെടുക്കണമെന്ന് വാഹനയാത്രക്കാർ ആവശ്യമുയർത്തി കഴിഞ്ഞു.