കേരളം

kerala

ETV Bharat / briefs

ഇസ്രയേൽ-പലസ്തീൻ നേതൃത്വവുമായി ചർച്ച നടത്തുമെന്ന് ആന്‍റണി ബ്ലിങ്കൻ - യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

താൻ ഇന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗബി അഷ്‌കെനാസിയുമായി സംസാരിച്ചുവെന്നും ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിനായി സമ്മതിച്ചിട്ടുണ്ടെന്ന് ഗബി അഷ്‌കെനാസി സ്ഥിരീകരിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണിബ്ലിങ്കൻ പറഞ്ഞു

 Blinken says will visit Middle East in upcoming days meet leadership of Israel Palestine യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രേയലും പലസ്തീനും
വരും ദിവസങ്ങളിൽ മിഡിൽ ഈസ്റ്റ് സന്ദർശിക്കുമെന്ന് ആന്റണി ബ്ലിങ്കൻ

By

Published : May 21, 2021, 1:27 PM IST

വാഷിംഗ്ടൺ ഡിസി: വരും ദിവസങ്ങളിൽ മധ്യ ഏഷ്യ സന്ദർശിച്ച് ഇസ്രേയൽ പ്രതിനിധികളുമായും പലസ്തീൻ പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ. താൻ ഇന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗബി അഷ്‌കെനാസിയുമായി സംസാരിച്ചുവെന്നും ഈജിപ്തിന്‍റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിനായി സമ്മതിച്ചിട്ടുണ്ടെന്ന് ഗബി അഷ്‌കെനാസി സ്ഥിരീകരിച്ചിട്ടുണ്ടെന്നും ബ്ലിങ്കൻ പറഞ്ഞു.

അതേസമയം ഇസ്രയേലും പലസ്‌തീനും വെടിനിർത്തൽ കരാർ വ്യാഴാഴ്ച അംഗീകരിച്ചതോടെ പ്രദേശത്ത് നിലനിന്നിരുന്ന സംഘർഷാവസ്ഥക്ക് അയവു വന്നിട്ടുണ്ട്. ഈജിപ്‌ത് മുന്നോട്ടുവച്ച നിർദേശം അംഗീകരിച്ചതായി ക്യാബിനറ്റ് യോഗത്തിന് ശേഷം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചിരുന്നു. ഈ തീരുമാനത്തെ ആദരിക്കുന്നുവെന്ന് ഹമാസും പ്രതികരിച്ചു.

Also read: ഏഷ്യൻ വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നിയമ ബിൽ പാസാക്കി യു.എസ്

ABOUT THE AUTHOR

...view details