പഞ്ചനക്ഷത്ര ഹോട്ടലിലെ ഭീകരാക്രമണം; സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു - പാകിസ്ഥാന്‍
ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തു
![പഞ്ചനക്ഷത്ര ഹോട്ടലിലെ ഭീകരാക്രമണം; സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3257457-thumbnail-3x2-hotel-may11.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ഭീകരാക്രമണത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടു. ഗ്വാദറിലെ പേൾ കോണ്ടിനെന്‍റൽ ഹോട്ടലില്‍ ഇന്നലെയായിരുന്നു സംഭവം. സുരക്ഷാ സേന മൂന്നു ഭീകരരെ വധിച്ചു. ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി എല്‍ എ) ഏറ്റെടുത്തു. ഹോട്ടലില്‍ അതിക്രമിച്ചു കടന്ന ഭീകരരെ തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു സെക്യൂരിറ്റി ജീവനക്കാരന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്. താമസക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി മന്ത്രി സഹൂര്‍ ബുലേദി അറിയിച്ചു.