കേരളം

kerala

ETV Bharat / briefs

ബിജെപി ക്രൈസ്തവ സംഘടന രൂപീകരിക്കുന്നു - ന്യൂനപക്ഷ മോര്‍ച്ച

ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്

ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ബിജെപി ഒരുങ്ങുന്നു

By

Published : May 11, 2019, 9:48 PM IST

തിരുവനന്തപുരം:ക്രൈസ്തവ സമുദായങ്ങള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ പുതിയ സംഘടന രൂപീകരിച്ച് ബിജെപി. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. പാകിസ്ഥാന്‍, ശ്രീലങ്ക തുടങ്ങി ലോകമാകമാനം ക്രൈസ്തവ വിശ്വാസികള്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംഘടനയുടെ രൂപീകരണമെന്നാണ് ബിജെപി പറയുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ മേഖലകളില്‍ പാര്‍ട്ടിക്ക് ഉദ്ദേശിച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തല്‍. പാലാ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പായി ക്രൈസ്തവ മേഖലകളില്‍ സ്വാധീനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി പുതിയ സംഘടനക്ക് രൂപം നല്‍കുന്നതെന്നാണ് സൂചന. എന്നാല്‍ ബിജെപിയോട് സഹകരിക്കില്ലെന്ന് സിറോ മലബ്ബാര്‍ സഭാ വക്താവ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details