ലോകസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ ബിജെപിക്കെതിരെ വൻ അഴിമതി ആരോപണവുമായി കോൺഗ്രസ് രംഗത്ത്.ബിജെപി നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ 2008 - 09 കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നല്‍കിയതായാണ് വെളിപ്പെടുത്തല്‍.
ബിജെപിയുടെ ദേശീയ നേതാക്കൾക്ക് വൻ തുക നൽകിയെന്ന് രേഖപ്പെടുത്തിയ കർണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ഡയറി പുറത്തായിരുന്നു. കാരവൻ മാഗസിനാണ് ഡയറിയിലെ വിവരങ്ങൾ പുറത്തു കൊണ്ടു വന്നത്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി നൽകി. നിതിൻ ഗഡ്കരിക്കും അരുൺ ജയ്റ്റ്ലിക്കും 150 കോടി വീതം നൽകിയെന്നുംയെദ്യൂരപ്പ സ്വന്തം കൈപ്പടയിലെഴുതിയ ഡയറിയിൽ പറയുന്നു. രാജ്നാഥ് സിങ്ങിന് 100 കോടിയും അദ്വാനിക്കും മുരളീ മനോഹർ ജോഷിക്കും 50 കോടി വീതവും നല്‍കിയെന്നാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മെയ് 2008 മുതല്‍ ജൂലൈ 2011 വരെ യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു. ഈ കാലയളവിലാണ് ഇടപാടുകളെല്ലാം നടന്നിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. കര്‍ണാടക നിയമസഭയുടെ ഔദ്യോഗിക ഡയറിയിലാണ് സാമ്പത്തിക ഇടപാടുകളെല്ലാം യെദ്യൂരപ്പ രേഖപ്പെടുത്തി വച്ചിരിക്കുന്നത്. സ്വന്തം കൈപ്പടയിലാണ് കണക്കുകൾ യെദ്യൂരപ്പ എഴുതി വച്ചിട്ടുള്ളത്. എല്ലാ കണക്കുകളുടേയും താഴത്ത് അദ്ദേഹം ഒപ്പിടുകയും ചെയ്തിട്ടുണ്ട്.
പില്‍കാലത്ത് ആദായ നികുതി വകുപ്പ് യെദ്യൂരപ്പയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഈ ഡയറികള്‍ പിടിച്ചെടുത്തു. എന്നാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇതിലെ വിവരങ്ങള്‍ പുറത്ത്വരുന്നത്. 2017 മുതല്‍ ഈ രേഖകള്‍ ആദായനികുതി വകുപ്പിന്‍റെ കൈവശമുണ്ടെന്ന് കാരവാന്‍ പ്രസീദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകള്‍ പ്രകാരം 1000 കോടി രൂപ ബിജെപി കേന്ദ്രകമ്മിറ്റിക്ക് യെദ്യൂരപ്പ നല്‍കിയിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രിയായി തന്നെ നിയമിക്കുന്നതിന് വേണ്ടിയാണ് യെദ്യൂരപ്പ ഇത്രയും പണം നല്‍കിയതെന്നാണ് എഐസിസി ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത വാർത്താ സമ്മേളനത്തിൽ രണ്‍ദീപ് സുര്‍ജെവാല ആരോപിക്കുന്നത്. ഇതിന് തെളിവായി ഡയറിയിൽ യെദ്യൂരപ്പ എഴുതി വച്ചതും അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചു.
വിവിധ കേസുകള്‍ കൈകാര്യം ചെയ്തതിന് ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 250 കോടി നല്‍കിയെന്ന് ഡയറിയിലുണ്ട്. എന്നാല്‍ ആരൊക്കെയാണ് ഈ ജഡ്ജിമാരും അഭിഭാഷകരും എന്ന് വ്യക്തമല്ല. 2009 ജനുവരി 17 - നാണ് ബിജെപി നേതാക്കള്‍ക്കും അഭിഭാഷകര്‍ക്കും ജഡ്ജിമാര്‍ക്കും പണം നല്‍കിയ കാര്യം രേഖപ്പെടുത്തി വച്ചത്. ജനുവരി എട്ടിനാണ് ബിജെപി പാര്‍ലമെന്‍ററി കമ്മറ്റിക്ക് നല്‍കിയത്. യെദ്യൂരപ്പയുടെ ഡയറി പുറത്തുവന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ലോക്പാല്‍ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാവണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.