കേരളം

kerala

ETV Bharat / briefs

ബിജെപി മോദി - ഷാ പാര്‍ട്ടിയല്ല: നിതിന്‍ ഗഡ്കരി - വ്യക്തികേന്ദ്രീകൃത സംഘടനയല്ല

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷാക്കും എതിരെ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

gadkari

By

Published : May 10, 2019, 11:08 PM IST

ന്യൂഡല്‍ഹി:ബിജെപി വ്യക്തികേന്ദ്രീകൃത സംഘടനയല്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മോദിയെ മാത്രം കേന്ദ്രീകരിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്ന ആരോപണങ്ങള്‍ക്ക് എതിരായാണ് ഗഡ്കരി രംഗത്തെത്തിയത്. വ്യക്തമായ തത്വസംഹിത അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. അല്ലാതെ ഇത് മോദി-ഷാ പാര്‍ട്ടിയല്ലെന്നും അങ്ങനെ ആകാനാകില്ലെന്നും നിതിന്‍ ഗഡ്കരി തുറന്നടിച്ചു.

വാജ്പേയിയുടെയും അദ്വാനിയുടെയും കാലത്തു പോലും മറിച്ചുണ്ടായിട്ടില്ലെന്ന് ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ ഗഡ്കരി പറഞ്ഞു. ശക്തനായ നേതാവുണ്ടായാലും പാര്‍ട്ടി ദുര്‍ബലമാണെങ്കില്‍ തെരഞ്ഞെടുപ്പ് ജയിക്കാനാവില്ലെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ മുന്‍പത്തേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details