കേരളം

kerala

ETV Bharat / briefs

താമര വിരിയുമെന്ന് എക്സിറ്റ് പോൾ: മന്ത്രിസഭയുണ്ടാക്കാൻ എൻഡിഎ - അമിത് ഷാ

പുറത്തു വന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ ഭൂരിഭാഗവും വിജയം ബിജെപിക്കൊപ്പമെന്ന് പ്രവചിക്കുന്നു

modi

By

Published : May 21, 2019, 8:31 AM IST


ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണയും വിജയം എന്‍ഡിഎ മുന്നണിക്ക് തന്നെയെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങൾ പറയുന്നത്. കണ്ടെത്തല്‍. പുറത്തു വന്ന 14 എക്സിറ്റ് പോള്‍ ഫലങ്ങളില്‍ 12 പ്രവചനങ്ങളും ഇത്തവണയും എന്‍ഡിഎയ്ക്ക് ഒപ്പമാണ് ജനങ്ങളെന്ന് വിധിയെഴുതുന്നു.

ആറു എക്സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ ഡി എ മുന്നണിക്ക് മുന്നൂറിലേറെ സീറ്റുകള്‍ ലഭിക്കുമെന്നാണ് പറയുന്നത്. 2014 ലെ ഭൂരിഭാഗം എക്സിറ്റ് പോള്‍ ഫലങ്ങളും എന്‍ ഡി എയുടെ വിജയം മുന്നില്‍ കണ്ടെങ്കിലും കണക്കുകൂട്ടലുകള്‍ക്കും അപ്പുറമായിരുന്നു എന്‍ ഡി എ സഖ്യത്തിന്‍റെ വിജയം. 336 സീറ്റുകളോടെ കഴിഞ്ഞ തവണ എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറി. 282 സീറ്റുകള്‍ നേടി ബി ജെ പി ഏറ്റവും വലിയ ഒറ്റ കക്ഷിയുമായി മാറി. അതേ അവസ്ഥ തന്നെയാണ് ഇത്തവണയും എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്.

പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു കൊണ്ട് ഭരണത്തില്‍ ഇത്തവണയും ബി ജെ പി തന്നെ കടിഞ്ഞാണ്‍ മുറുക്കുമെന്ന പ്രവചനങ്ങളില്‍ ബിജെപി ക്യാമ്പുകൾ ആവേശത്തിലാണ്. എക്സിറ്റ് പോള്‍ ഫലങ്ങളുടെ വിജയപ്രവചനത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണം അടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാന്‍ ഇന്ന് വൈകിട്ട് എന്‍ ഡി എ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയില്‍ വിളിച്ച യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. പരമാവധി പാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് ഭരണം നിലനിറുത്താനാണ് ബി ജെ പി ലക്ഷ്യമിടുന്നത്.

ABOUT THE AUTHOR

...view details