ന്യൂഡൽഹി: ഈ മാസം 30ന് നടക്കുന്ന സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് രാഷ്ട്രത്തലവന്‍മാരെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിംസ്റ്റെക്ക് ( ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആൻഡ് ഇക്കണോമിക് കോർപ്പറേഷൻ ) രാജ്യങ്ങളായ തായ് ലാന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക, ഭൂട്ടാന്‍, മ്യാന്‍മര്‍, നേപ്പാള്‍, കിര്‍ഗിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ഭരണത്തലവന്‍മാരെയാണ് മോദി ക്ഷണിച്ചത്. എന്നാൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ക്ഷണിച്ചതായുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബിംസ്റ്റെക് രാഷ്ട്രത്തലവന്‍മാരെ ക്ഷണിച്ച് നരേന്ദ്രമോദി - മോദി
വ്യാഴാഴ്ച വൈകിട്ട് ഏഴിന് രാഷ്ട്രപതി ഭവന്‍ അങ്കണത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്.

pm
മോദിയുടെ 2014ലെ സത്യാപ്രതിജ്ഞാ ചടങ്ങിൽ സാർക് രാജ്യങ്ങളുടെ രാഷ്ട്രത്തലവന്‍മാർ പങ്കെടുത്തിരുന്നു. അന്നത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫും ചടങ്ങിൽ പങ്കെടുത്തിരുന്നു.
Last Updated : May 27, 2019, 11:21 PM IST