കേരളം

kerala

ETV Bharat / briefs

ഇടത് എംപിമാർ പാർലമെന്‍റില്‍ എത്തണമെന്ന് പ്രകാശ് കാരാട്ട് - bjp

ബിജെപി രാജ്യത്ത് ഭിന്നതയും അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നുയെന്ന് പ്രകാശ് കാരാട്ട് ആരോപിച്ചു.

പ്രകാശ് കാരാട്ട്

By

Published : Apr 17, 2019, 4:30 PM IST

Updated : Apr 17, 2019, 6:55 PM IST

കോട്ടയം: വർഗീയ ശക്തികൾക്കെതിരെ പോരാടാനുള്ള കരുത്ത് ഇടതുപക്ഷത്തിനാണുള്ളതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ഇടതുപക്ഷ എംപിമാർ പാർലമെന്‍റില്‍ എത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. കോട്ടയം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എന്‍ വാസവനു വേണ്ടി പ്രചാരണത്തിനായി കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.

പ്രകാശ് കാരാട്ട്

ബിജെപി തെറ്റിദ്ധാരണയുണ്ടാക്കി രാജ്യത്ത് ഭിന്നതയും അസ്വാരസ്യങ്ങളും സൃഷ്ടിക്കുന്നു. ബിജെപി ജനങ്ങൾക്ക് നൽകിയിരുന്ന എല്ലാ വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടിരിക്കുന്നു. നാലുവർഷം കൊണ്ട് നാലു കോടിയിലധികം തൊഴിലവസരങ്ങളാണ് ഇന്ത്യക്ക് നഷ്ടമായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപിയും കോൺഗ്രസും തമ്മിലുള്ള അകലം കുറഞ്ഞു വരികയാണെന്നും അതിനുദാഹരണമാണ് കോൺഗ്രസിലെ പല എംപിമാരും ഇപ്പോൾ ബിജെപിക്കൊപ്പം ആയതെന്നും, അതിനാൽ തന്നെ എൽഡിഎഫ് എംപിമാർ പാർലമെന്‍റിൽ എത്തണം എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

Last Updated : Apr 17, 2019, 6:55 PM IST

ABOUT THE AUTHOR

...view details