കേരളം

kerala

ETV Bharat / briefs

ഇന്ത്യയ്‌ക്കൊപ്പം അമേരിക്ക : ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡന്‍

പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്നും ഇന്ത്യയെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു

ഇന്ത്യയ്ക്കൊപ്പം അമേരിക്ക : ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡന്‍ Biden says US determined to help India amid COVID-19 crisis ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡന്‍ ഇന്ത്യയ്ക്കൊപ്പം അമേരിക്ക COVID-19 crisis അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ Biden
ഇന്ത്യയ്ക്കൊപ്പം അമേരിക്ക : ഉറപ്പായും സഹായിക്കുമെന്ന് ജോ ബൈഡന്‍

By

Published : Apr 26, 2021, 7:54 PM IST

വാഷിംഗ്‌ടണ്‍:കൊവിഡ് പ്രതിസന്ധി രൂക്ഷമായ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയ്ക്ക് ഇന്ത്യ നല്‍കിയ സഹായം മറക്കില്ലെന്നും ഇന്ത്യയെ സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബൈഡന്‍ ട്വീറ്റ് ചെയ്തു. കൊവിഡ് ഒന്നാം തരംഗത്തില്‍ അമേരിക്കയ്ക്ക് ആവശ്യമായ 50 ദശലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു.

Also Read:ഇന്ത്യയ്ക്ക് സഹായ ഹസ്തവുമായി അമേരിക്ക: സൗദി അറേബ്യയോടും യുഎഇയോടും ചര്‍ച്ച നടത്തി ഡോവല്‍

കോവിഷീൽഡ് വാക്സിൻ നിർമാണത്തിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഇന്ത്യക്ക് നൽകുമെന്ന് ഞായറാഴ്ച അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലുമായി യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചര്‍ച്ച നടത്തിയതിന് ശേഷമാണ് അമേരിക്ക ഈ തീരുമാനത്തിലെത്തിയത്. ലോകത്ത് ഏറ്റവുമധികം കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളാണ് യുഎസും ഇന്ത്യയും. അതേസമയം ഇന്ത്യയ്ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് പറഞ്ഞു.

Also Read:രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷം; പ്രതിദിന കൊവിഡ് രോഗികൾ 3.5 ലക്ഷം

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പ്രതിദിനം 3 ലക്ഷത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഞായറാഴ്ച മാത്രം 3,49,391 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകളനുസരിച്ച് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്തെ 54 ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ABOUT THE AUTHOR

...view details