കൊൽക്കത്ത: പശ്ചിമ ബംഗാളിലുണ്ടായ തുടര്‍ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഗവർണർ കേസരി നാഥ് ത്രിപാഠി സർവകക്ഷിയോഗം വിളിച്ചു ചേർത്തു. ഇന്ന് വൈകുന്നേരം നാല് മണിക്ക് രാജ്ഭവനിലാണ് സർവ്വകക്ഷി യോഗം ചേരുന്നത്. തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് സർവകക്ഷിയോഗത്തിൽ ക്ഷണം ലഭിച്ചിട്ടുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ യോഗത്തിന് എത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ബംഗാൾ സംഘർഷം; സർവ്വകക്ഷിയോഗം ഇന്ന്
തൃണമൂൽ കോൺഗ്രസ്, ബിജെപി, സിപിഎം, കോൺഗ്രസ് എന്നീ പാർട്ടികൾക്കാണ് സർവകക്ഷിയോഗത്തിൽ ക്ഷണം ലഭിച്ചിട്ടുള്ളത്.
bengal
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ ഉണ്ടായ തൃണമൂൽ കോൺഗ്രസ്- ബിജെപി സംഘർഷത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ ബിജെപി പ്രവർത്തകർ പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിലാണ് ഗവർണർ സർവ്വകക്ഷി യോഗം വിളിച്ചിട്ടുള്ളത്.