ബെര്‍ലിന്‍: ജര്‍മന്‍ കപ്പില്‍ മുത്തമിട്ട് ബയേണ്‍ മ്യൂണിക്ക്. ഫൈനലില്‍ ലെവര്‍കൂസനെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ബയേണിന്‍റെ വിജയം. ആദ്യപകുതിയിലെ 16-ാം മിനിട്ടില്‍ ഡേവിഡ് അലബാദയാണ് ബയേണിന്‍റെ ഗോള്‍വേട്ടക്ക് തുടക്കമിട്ടത്. പിന്നാലെ 24-ാം മിനിട്ടില്‍ സെര്‍ജി നാബ്രിയും ഗോളടിച്ചു. രണ്ടാം പകുതിയില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഇരട്ടഗോളുകളുടെ പിന്‍ബലത്തില്‍ ബയേണ്‍ കപ്പുറപ്പിച്ചു. 59-ാം മിനിട്ടിലും 89-ാം മിനിട്ടിലുമായിരുന്നു ലെവന്‍ഡോസ്‌കിയുടെ ഗോളുകള്‍.
ബയേണ്‍ സൂപ്പറാണ്; സ്വന്തമാക്കിയത് 20-ാം ജർമ്മൻ കപ്പ് - german cup news
20-ാമത്തെ ജര്‍മന്‍ കപ്പില്‍ മുത്തമിട്ടതിനൊപ്പം കലാശപ്പോരില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയതോടെ 50 ഗോളെന്ന റെക്കോഡും ബയേണ്‍ മ്യൂണിക്കിന്‍റെ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കി മറികടന്നു.
മത്സരത്തിന്‍റെ രണ്ടാം പകുതിയിലായിരുന്നു ലെവര്‍കൂസന്‍റെ ഗോളുകള്‍ പിറന്നത്. 63ാം മിനിട്ടില്‍ ബെന്‍ഡറും ഇഞ്ച്വറി ടൈമില്‍ കായ് ഹാവെര്‍ട്‌സ് പെനാല്‍ട്ടിയിലൂടെയും ഗോള്‍ സ്വന്തമാക്കി.
20ാമത്തെ ജര്‍മന്‍ കപ്പിലാണ് ബയേണ്‍ മുത്തമിട്ടിരിക്കുന്നത്. കൊവിഡ് 19 പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് കലാശപ്പോര് നടന്നത്. മത്സരത്തില്‍ ഇരട്ട ഗോള്‍ സ്വന്തമാക്കിയതോടെ സീസണില്‍ 50 ഗോളെന്ന റെക്കോഡ് മറികടക്കാന്‍ സൂപ്പര്‍ താരം ലെവന്‍ഡോസ്‌കിക്കായി. നിലവില്‍ ബുണ്ടസ് ലീഗയും ജര്‍മന്‍ കപ്പും സ്വന്തമാക്കിയ ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് കൂടി നേടി ട്രിപ്പിള്‍ തികക്കാനാണ് ലക്ഷ്യമിടുന്നത്.