കേരളം

kerala

ETV Bharat / briefs

ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് സംഘർഷം; നാളെ ബംഗാളിൽ കരിദിനം ആഹ്വാനം ചെയ്ത് ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ്

തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നത് തടയാത്ത പൊലീസ് ഇപ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ തടയുകയാണ് എന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ.

bengal

By

Published : Jun 9, 2019, 10:23 PM IST

Updated : Jun 9, 2019, 10:37 PM IST

കൊൽക്കത്ത: ബംഗാളിൽ ബിജെപി - തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടർന്ന് ബിജെപി ബസിര്‍ഹട്ടില്‍ നാളെ 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം ചെയ്തു. പാര്‍ട്ടി പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാനും ബിജെപി തീരുമാനിച്ചു. കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകരുടെ മൃതദേഹം പാർട്ടി ഓഫീസിലേക്ക് കൊണ്ടുപോകുന്നത് പൊലീസ് മണിക്കൂറുകളോളം തടഞ്ഞു.

തങ്ങളുടെ പ്രവര്‍ത്തകരെ കൊല്ലുന്നത് തടയാത്ത പൊലീസ് ഇപ്പോള്‍ അവരുടെ മൃതദേഹങ്ങള്‍ തടയുകയാണ് എന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാഹുല്‍ സിന്‍ഹ കുറ്റപ്പെടുത്തി. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ സ്ഥിതിഗതികള്‍ ധരിപ്പിച്ചിട്ടുണ്ട് എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട് എന്നും രാഹുല്‍ സിന്‍ഹ പറഞ്ഞു.

Last Updated : Jun 9, 2019, 10:37 PM IST

ABOUT THE AUTHOR

...view details