കേരളം

kerala

ETV Bharat / briefs

ഹെന്‍ഡേഴ്‌സണെ അഭിനന്ദിച്ച് ബാഴ്‌സയുടെ സുവാരിസും - henderson news

2014വരെയുള്ള കാലഘട്ടത്തില്‍ ലിവര്‍പൂളില്‍ സുവാരിസിനൊപ്പം കളിച്ചവരില്‍ ഹെന്‍ഡേഴ്‌സണ്‍ ഒഴികെ മറ്റാരും തന്നെ ഇപ്പോള്‍ ആന്‍ഫീല്‍ഡില്‍ ഇല്ല

ഹെന്‍ഡേഴ്‌സണ്‍ വാര്‍ത്ത  സുവാരിസ് വാര്‍ത്ത  henderson news  suarez news
ഹെന്‍ഡേഴ്സണ്‍, സുവാരിസ്

By

Published : Jun 27, 2020, 8:14 PM IST

ലിവര്‍പൂള്‍: ചെമ്പടയുടെ എക്കാലത്തെയും മികച്ച നായകന്‍മാരില്‍ ഒരാളാണ് ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണെന്ന് ബാഴ്‌സലോണയുടെ മുന്നേറ്റതാരം ലൂയി സുവാരിസ്. ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ പശ്ചാത്തലത്തിലാണ് സുവാരിസിന്‍റെ പ്രതികരണം. ലിവര്‍പൂള്‍ ആരാധകരോട് സംവദിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരുകാലത്ത് ലിവര്‍പൂളിന് വേണ്ടി കളിക്കാന്‍ സാധിച്ചതിനാല്‍ താന്‍ ഏറെ ആകാംക്ഷാഭരിതനാണ്. അവിടെ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്നും സുവരിസ് പറഞ്ഞു.

2014വരെയുള്ള കാലഘട്ടത്തില്‍ സുവാരിസിനൊപ്പം കളിച്ചവരില്‍ ഹെന്‍ഡേഴ്‌സണ്‍ ഒഴികെയുള്ളവര്‍ ഇതിനകം ആന്‍ഫീല്‍ഡ് വിട്ടു. ഹെന്‍ഡേഴ്‌സണിന്‍റെ നേതൃത്വത്തില്‍ ലിവര്‍പൂള്‍ ഇതിനകം കഴിഞ്ഞ 12 മാസത്തിനിടെ പ്രീമിയര്‍ ലീഗ് കിരീടം കൂടാതെ ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ്, ഫിഫ ക്ലബ് ലോകകപ്പ് എന്നിവയും ആന്‍ഫീല്‍ഡിലെ ഷെല്‍ഫില്‍ എത്തിച്ചു.

ABOUT THE AUTHOR

...view details