ബാഴ്സലോണ: സ്പാനിഷ് ലാലിഗയില്‍ സെല്‍റ്റാ വിഗോക്കെതിരായ നിര്‍ണായക മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ബാഴ്‌സലോണക്ക് ലീഡ്. എവേ മത്സരത്തിലെ ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്‍റെ ലീഡാണ് ബാഴ്‌സ സ്വന്തമാക്കിയത്. 20-ാം മിനുട്ടില്‍ മുന്നേറ്റ താരം ലൂയി സുവാരിസാണ് സെല്‍റ്റാ വിഗോയുടെ വല ചലിപ്പിച്ചത്. വിഗോക്കെതിരായ മത്സരത്തില്‍ സുവാരിസിനെ കൂടാതെ സൂപ്പര്‍ താരം മെസിയും ആന്‍സു ഫാറ്റിയുമാണ് ബാഴ്‌സലോണയുടെ മുന്നേറ്റ നിരയിലുള്ളത്.
സെല്‍റ്റാ വിഗോക്കെതിരെ ആദ്യ പകുതിയില്‍ ലീഡുമായി ബാഴ്‌സ - ബാഴ്‌സലോണ വാര്‍ത്ത
ലാലിഗയില്‍ കിരീടത്തിനായി റയല്‍ മാഡ്രിഡുമായി ഇഞ്ചോടിഞ്ഞ് പോരാട്ടം നടത്തുന്ന നിലവിലെ ചാമ്പ്യന്‍മാരാ ബാഴ്സലോണക്ക് വരാനിരിക്കുന്ന ഒരോ വിജയവും നിര്‍ണായകമാണ്
ബാഴ്സലോണ
മത്സരത്തില്‍ ജയിച്ചാല്‍ റയല്‍ മാഡ്രിഡിനെ മറികടന്ന് ബാഴ്‌സലോണക്ക് ലീഗിലെ പോയിന്‍റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്താം. ബാഴ്‌സയും റയലും തമ്മില്‍ കിരീടത്തിനായി ഇഞ്ചോടിഞ്ഞ് പോരാട്ടമാണ് നടക്കുന്നത്. 68 വീതം പോയിന്‍റുള്ള ഇരു ടീമുകള്‍ക്കും ഏഴ് വീതം മത്സരങ്ങളാണ് ശേഷിക്കുന്നത്. അതിനാല്‍ തന്നെ ഒരോ വിജയവും നിര്‍ണായകമാണ്.