ബാഴ്‌സലോണ: സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് കരുത്തര്‍ ഏറ്റുമുട്ടുന്നു. നൗകാമ്പില്‍ നടക്കുന്ന മത്സരത്തില്‍ ബാഴ്‌സലോണ ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രാത്രി 7.45ന് നടക്കുന്ന മത്സരത്തില്‍ ജയിച്ചാലെ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകള്‍ സജീവമാകു.
ബാഴ്‌സ അത്‌ലറ്റിക്കോയും നേര്‍ക്കുനേര്‍; കിരീട പോരാട്ടം അവസാന ഘട്ടത്തിലേക്ക്
സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ടേബിള്‍ ടോപ്പറായ അത്‌ലറ്റിക്കോ മാഡ്രിഡും കരുത്തരായ ബാഴ്‌സലോണയും തമ്മിലാണ് കിരീട പോരാട്ടം
ഇത്തവണ ലാലിഗയില്‍ കപ്പടിക്കാനായി ട്രിപ്പിള്‍ പോരാട്ടമാണ് നടക്കുന്നത്. അത്‌ലറ്റിക്കോ, ബാഴ്‌സ എന്നിവരെ കൂടാതെ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും കപ്പടക്കാനായി മത്സരിക്കുന്നു. അത്‌ലറ്റിക്കോക്ക് രണ്ട് പോയിന്‍റിന്‍റെ മുന്‍തൂക്കത്തോടെ 76 പോയിന്‍റുള്ളപ്പോള്‍ ബാഴ്സക്കും റയലിനും 74 പോയിന്‍റ് വീതമാണുള്ളത്. മൂന്ന് ടീമുകള്‍ക്കും നാല് മത്സരം വീതമാണ് സീസണില്‍ ശേഷിക്കുന്നത്.
അത്‌ലറ്റിക്കോക്കെതിരെ ജയം സ്വന്തമാക്കിയാലും ബാഴ്‌സലോണയുടെ കിരീട പ്രതീക്ഷകള്‍ സജീവമാകാന്‍ കാത്തിരിക്കേണ്ടി വരും. റയല്‍ മാഡ്രിഡ് അടുത്ത മത്സരത്തില്‍ സെവിയ്യയെ പരാജയപ്പടുത്തിയാല്‍ റയലിനും ബാഴ്‌സക്കും 77 പോയിന്‍റ് വീതമാകം. പക്ഷേ നേര്‍ക്കുനേര്‍ മത്സരങ്ങളിലെ മുന്‍തൂക്കത്തില്‍ റയലിന് കപ്പ് നിലനിര്‍ത്താനാകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളിലും മുന്‍തൂക്കം കൈവിടാതെ സൂക്ഷിച്ചാല്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് തല ഉയര്‍ത്തി അടുത്ത സീസണിലേക്ക് പ്രവേശിക്കാം.