കേരളം

kerala

ETV Bharat / briefs

മെട്രോ സ്റ്റേഷനില്‍ ഭീകരന്‍ എത്തിയെന്ന് സംശയം; ബെംഗലുരുവില്‍ ജാഗ്രത നിര്‍ദ്ദേശം - എത്തിയെന്ന് സംശയം

മെട്രോ സ്റ്റേഷനിലെ പരിശോധനക്കിടെ മാറ്റി നിര്‍ത്തിയ അജ്ഞാതന്‍ മുങ്ങി

മെട്രോ സ്റ്റേഷനില്‍ ഭീകരന്‍ എത്തിയെന്ന് സംശയം

By

Published : May 7, 2019, 8:51 PM IST

ബെംഗലുരു: സുരക്ഷാ പരിശോധനക്കിടെ അജ്ഞാതന്‍ രക്ഷപ്പെട്ടതിന് പിന്നാലെ ബെംഗലുരുവിൽ അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇന്ന് ബെംഗലുരു നഗരത്തിലെ ഒരു മെട്രോ സ്റ്റേഷനിലാണ് സംഭവം. മെട്രോ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ മെറ്റല്‍ ഡിറ്റക്ടറില്‍ പിടിക്കപ്പെട്ട ഇയാളോട് വിശദമായ പരിശോധനക്കായി മാറിനില്‍ക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്നാല്‍ ഇതിന് നില്‍ക്കാതെ ഇയാള്‍ രംഗം വിടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ ഭീകരനാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ABOUT THE AUTHOR

...view details