കേരളം

kerala

ETV Bharat / briefs

രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ പൂരങ്ങളിൽ ആനകളെ ഇറക്കില്ലെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി - ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 15 മുതല്‍ തൃശ്ശൂർ പൂരമടക്കമുള്ള ആഘോഷങ്ങളില്‍ നിന്നും ആനകളെ പിന്‍വലിക്കുമെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി.

പ്രതിഷേധ സായാഹ്ന സംഗമം

By

Published : Apr 7, 2019, 8:15 AM IST

Updated : Apr 7, 2019, 10:58 AM IST

കഴിഞ്ഞ ഫെബ്രുവരിയില്‍ ഗുരുവായൂരിലെ ഗൃഹപ്രവേശ ചടങ്ങിൽ എഴുന്നള്ളിച്ച് നിര്‍ത്തിയിരുന്ന ആന, പടക്കം പൊട്ടിയ ശബ്ദത്തില്‍ ഭയന്ന് ഇടഞ്ഞോടിയതിനെ തുടർന്ന് രണ്ടു പേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് അഞ്ചംഗ സമിതിയെ അന്വേഷണത്തിനു നിയോഗിച്ചു. സമിതി നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം ആനയുടെ പ്രായം, ആരോഗ്യനില, അപകടസ്വഭാവം എന്നിവ ചൂണ്ടിക്കാട്ടി എഴുന്നള്ളിപ്പുകളില്‍ നിന്നും ഒഴിവാക്കി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജില്ല കളക്ടര്‍മാര്‍ക്ക് ചീഫ് വൈൽഡ് ലൈഫ് വാർഡൻ നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ഇതിനെതിരെ ആനപ്രേമികളും ഉടമസ്ഥരും ഉത്സവ നടത്തിപ്പുകാരും രംഗത്തെത്തുകയായിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ ഏപ്രില്‍ 15 മുതല്‍ തൃശ്ശൂർ പൂരമടക്കമുള്ള ആഘോഷങ്ങളില്‍ നിന്നും ആനകളെ പിന്‍വലിക്കുമെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

രാമചന്ദ്രന്‍റെ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ പൂരങ്ങളിൽ ആനകളെ ഇറക്കില്ലെന്ന് ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി

സാധാരണ നാട്ടാനകളിൽ നിന്നും വ്യത്യസ്തമായി ആയിരക്കണക്കിന് ആരാധകരുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. തൃശ്ശൂർ പേരാമംഗലം തെച്ചിക്കോട്ടുകാവ് ഭഗവതി ക്ഷേത്രത്തിന്‍റെ ഉടമസ്ഥതയിലുള്ള ആനയാണ് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൊമ്പനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പ്രായാധിക്യം മൂലം കാഴ്ച കുറഞ്ഞു. ഇതുവരെ 12 പേരുടെ മരണത്തിന് കാരണക്കാരനായ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്നതും സംഭവം ഗൗരവതരമാക്കുന്നു.

Last Updated : Apr 7, 2019, 10:58 AM IST

ABOUT THE AUTHOR

...view details