ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച് - തിരുവനന്തപുരം
പാലക്കാട് പൂന്തോട്ട ആയുർവേദ റിസോർട്ട് ഉടമ ഡോ. രവീന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും
![ബാലഭാസ്കറിന്‍റെ മരണം; അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3483939-thumbnail-3x2-bala.jpg)
bala
തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്‍റെ ഭാഗമായി പാലക്കാട് പൂന്തോട്ട ആയുർവേദ റിസോർട്ട് ഉടമ ഡോ. രവീന്ദ്രന്‍റെ മൊഴി ഇന്ന് രേഖപ്പെടുത്തും. രവീന്ദ്രനുമായി ബാലഭാസ്കറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന പിതാവ് സി കെ ഉണ്ണിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തെളിവെടുപ്പ്. ബാലഭാസ്കറിന്‍റെ സാമ്പത്തിക ഇടപാടുകളും ബാങ്ക് രേഖകളും അന്വേഷണസംഘം പരിശോധിക്കും.
Last Updated : Jun 6, 2019, 1:08 PM IST