കൊല്ലം: ബാലഭാസ്‌ക്കറിന്‍റെ മരണം സംബന്ധിച്ച് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി മാറ്റി ജ്യൂസ് കടയുടമ ഷംനാദ്.
ബാലഭാസ്‌ക്കറിന്റെ മരണം: മാധ്യമങ്ങൾക്ക് മുന്നില്‍ മൊഴി മാറ്റി ജ്യൂസ് കട ഉടമ - കൊല്ലം
പ്രകാശ് തമ്പി കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ വാങ്ങിയെന്നായിരുന്നു ഷംനാദ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി
balabaskar
പ്രകാശ് തമ്പിയെ അറിയില്ലെന്നാണ് ഷംനാദ് ഒടുവില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. എന്നാല്‍ നേരത്തേ പ്രകാശ് തമ്പി കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ വാങ്ങിയെന്നായിരുന്നു ഷംനാദ് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇത് സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഷംനാദ് മാധ്യമങ്ങളോട് പ്രതികരിച്ചത്. അപകടം നടന്ന ദിവസം പുലർച്ചെകടയിൽ വന്നത് ബാലഭാസ്‌ക്കറാണോ എന്ന് അറിയില്ലെന്നും ആ സമയത്ത് താൻ ഉറങ്ങുകയായിരുന്നുവെന്നും ഷംനാദ് പറഞ്ഞു.