ലാഹോര്‍: എല്ലാ ഫോര്‍മാറ്റിലും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി നായകനാണ് ബാബര്‍ അസമെന്ന് പിസിബി സിഇഒ വസീം ഖാന്‍. സമകാലികരായ മറ്റ് താരങ്ങളെക്കാള്‍ ചെറുപ്പമാണ് ബാബര്‍. എന്നിട്ടും അദ്ദേഹത്തിന് സമ്മര്‍ദങ്ങളെ ഫല്പ്രദമായി നേരിടാന്‍ സാധിക്കുന്നു. ബാബര്‍ അസമിനെ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്തിനോടാണ് വസീം ഖാന്‍ ഉപമിച്ചത്. ചെറിയ പ്രായത്തിലെ ക്യാപ്റ്റന്‍ പദവി സ്വന്തമാക്കി. സ്മിത്ത്. 23-ാം വയസില്‍ നായകനായ സ്മിത്തിന്‍റെ അദ്ദേഹത്തിന്‍റെ റെക്കോഡുകള്‍ അതിശയിപ്പിക്കുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാബറുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളെല്ലാം ശരിയാണെന്ന് അദ്ദേഹം കളിയിലൂടെ തെളിയിച്ചെന്നും വസീം ഖാന്‍ പറഞ്ഞു.
ബാബര്‍ അസം പാക് ടീമിന്‍റെ ഭാവി നായകന്‍: വസീം ഖാന്‍
സമകാലികരായ മറ്റ് താരങ്ങളെക്കാള്‍ ചെറുപ്പമായിട്ട് കൂടി നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ നായകന്‍ എന്ന നിലയില്‍ ബാബര്‍ അസമിന് സമ്മര്‍ദങ്ങളെ ഫലപ്രദമായി നേരിടാന്‍ സാധിക്കുന്നുവെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സിഇഒ വസീം ഖാന്‍
നിലവില്‍ പാകിസ്ഥാന്‍റെ നിശ്ചിത ഓവര്‍ ടീമുകളുടെ നായകനാണ് ബാബര്‍. ടെസ്റ്റ് ക്രിക്കറ്റില്‍ സര്‍ഫാസ് അഹമ്മദിന് ശേഷം അസര്‍ അലിയാണ് ഇപ്പോള്‍ പാകിസ്ഥാനെ നയിക്കുന്നത്. നിലവിലെ സൂചനകള്‍ അനുസരിച്ച് ഭാവിയില്‍ ഈ ചുമതല കൂടു ബാബറിന്റെ ചുമലുകളിലെത്തും.
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഒരുക്കത്തിലാണ് നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം. മൂന്ന് വീതം ടെസ്റ്റുകളും ടി20യും പര്യടനത്തിന്റെ ഭാഗമായി പാക് ടീം ഇംഗ്ലണ്ടില്‍ കളിക്കും. അതേസമയം 10 പാകിസ്ഥാന്‍ താരങ്ങള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്.