മുംബൈ: നരേന്ദ്രമോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ താന്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് നടി ഷബാന ആസ്മി. അങ്ങനെ താന്‍ പറഞ്ഞുവെന്ന പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും നടി പ്രതികരിച്ചു. ഇന്ത്യ വിട്ടുപോകാനുള്ള യാതൊരു ഉദ്ദേശവും എനിക്കില്ല. ഇത് ഞാന്‍ ജനിച്ച രാജ്യമാണ്. മരിക്കുന്നതും ഇവിടെ തന്നെയാകുമെന്ന് – ഷബാന ആസ്മി ട്വീറ്റ് ചെയ്തു.
മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് നടി ഷബാന ആസ്മി - നരേന്ദ്രമോദി
"ഇന്ത്യ വിട്ടുപോകാനുള്ള യാതൊരു ഉദ്ദേശവും എനിക്കില്ല. ഇത് ഞാന്‍ ജനിച്ച രാജ്യമാണ്. മരിക്കുന്നതും ഇവിടെ തന്നെയാകും"
![മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ ഇന്ത്യ വിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് നടി ഷബാന ആസ്മി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3254699-thumbnail-3x2-shabana.jpg)
shabana
ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരോട് സഹതാപമാണ് തോന്നുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായാണ് അവർ നുണ പ്രചരിപ്പിക്കുന്നത്. അവ സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കുകയും ചെയ്യുമെന്നും ആസ്മി പറഞ്ഞു.