ഓസ്‌ട്രേലിയയുടെ കൊവിഡ് വാക്‌സിൻ 2021ൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് - ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്
വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞുകഴിഞ്ഞാൽ ഓസ്‌ട്രേലിയൻ സർക്കാരിന് 51 ദശലക്ഷം ഡോസ് നൽകുമെന്ന് നിർമാണക്കമ്പനിയായ സിഎസ്‌എൽ ലിമിറ്റഡുമായി ധാരണ
![ഓസ്‌ട്രേലിയയുടെ കൊവിഡ് വാക്‌സിൻ 2021ൽ ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട് 1](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10:13:32:1605242612-covid-vaccine-1311newsroom-1605242592-188.jpg)
മെൽബൺ: ക്വീൻസ്‌ലാന്‍റ് സർവകലാശാല വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിൻ 2021ൽ ലഭ്യമാകുമെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യമന്ത്രി ഗ്രെഗ് ഹണ്ട്. വാക്‌സിൻ വികസനം വിചാരിച്ചതിലും നേരത്തെ അവസാനിപ്പിച്ചു. വൈറസ്-ന്യൂട്രലൈസിംഗ് ആന്‍റിബോഡികൾ ഉൽപാദിപ്പിക്കാനാണ് വാക്‌സിൻ കണ്ടെത്തിയത്. ഇത് പ്രായമായവരിൽ കൂടുതൽ ഫലം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബയോടെക് കമ്പനിയായ സിഎസ്‌എൽ ആണ് വാക്‌സിൻ നിർമാണം നടത്തിയത്. വാക്‌സിൻ നിർമാണം പൂർത്തിയാക്കുകയും മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്‌തു. വാക്‌സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞുകഴിഞ്ഞാൽ ഓസ്‌ട്രേലിയൻ സർക്കാരിന് 51 ദശലക്ഷം ഡോസ് നൽകാനുള്ള കരാറിൽ സിഎസ്‌എൽ ലിമിറ്റഡ് ഒപ്പിട്ടു.