ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒബാമയങ്ങിന്‍റെ ഗോള്‍ മികവില്‍ നോര്‍വിച്ച് സിറ്റിക്കെതിരെ ആഴ്‌സണലിന് ജയം. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് ഗണ്ണേഴ്‌സിന്‍റെ വിജയം. മത്സരത്തില്‍ ഇരട്ട ഗോളുമായി ഫ്രഞ്ച് മുന്നേറ്റ താരം ഒബാമയങ്ങ് തിളങ്ങി. ആദ്യ പകുതിയിലെ 33-ാം മിനിട്ടിലും രണ്ടാം പകുതിയിലെ 67-ാം മിനിട്ടിലുമായിരുന്നു ഒബാമയങ് നോര്‍വിച്ച് സിറ്റിയുടെ വല ചലിപ്പിച്ചത്. നേര്‍വിച്ച് സിറ്റിക്കെതിരായ മത്സരത്തിലെ 37-ാം മിനിട്ടില്‍ സ്വിസ് താരം ഗ്രാനിറ്റ് സാക്കയും 81-ാം മിനിട്ടില്‍ സെഡ്റിക്ക് സോറസും ആഴ്‌സണലിന് വേണ്ടി എതിരാളികളുടെ വല ചലിപ്പിച്ചു. ഇരട്ട ഗോള്‍ സ്വന്തമാക്കിയതോടെ ഒബാമയാങ് ഇപിഎല്ലില്‍ 50 ഗോള്‍ തികക്കുന്ന താരങ്ങളുടെ ക്ലബില്‍ അംഗമായി. 79 ഇപിഎല്‍ മത്സരങ്ങളില്‍ നിന്നായാണ് ഒബാമയാങ് 50 ഗോള്‍ സ്വന്തമാക്കിയത്. വേഗത്തില്‍ അര്‍ദ്ധസെഞ്ച്വറി തികക്കുന്ന ആഴ്‌സണല്‍ താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.
ഇപിഎല്ലില്‍ 50 ഗോളുമായി ഒബാമയങ്ങ്; ആഴ്‌സണലിന് ജയം - 50 ഗോള്‍ വാര്‍ത്ത
നോര്‍വിച്ച് സിറ്റിക്കെതിരായ മത്സരത്തില്‍ മുന്നേറ്റ താരം ഒബാമയങ്ങിന്‍റെ ഇരട്ട ഗോളിന്‍റെ പിന്‍ബലത്തില്‍ ആഴ്‌സണല്‍ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് വിജയിച്ചു.
ഒബാമയങ്ങ്
ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ 46 പോയിന്‍റുമായി ഏഴാം സ്ഥാനത്താണ് ആഴ്‌സണല്‍. ലീഗിലെ ഈ സീസണില്‍ ആറ് മത്സരങ്ങളാണ് ആഴ്‌സണലിന് അവശേഷിക്കുന്നത്.
Last Updated : Jul 2, 2020, 4:02 PM IST