കേരളം

kerala

ETV Bharat / briefs

എ ടി എമ്മില്‍ നിന്നും വയോധികയുടെ പണം കവര്‍ന്ന ബി.ടെക് ബിരുദധാരി അറസ്റ്റിൽ - ജിനോ റോയി

അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയി (30) ആണ് അറസ്റ്റിലായത്

എ.ടി. എമ്മില്‍ നിന്നും വയോധികയുടെ പണം കവര്‍ന്ന ബി.ടെക് ബിരുദധാരി അറസ്റ്റിൽ

By

Published : May 29, 2019, 11:14 PM IST

Updated : May 30, 2019, 1:02 AM IST

പത്തനാപുരം: എടിഎമ്മില്‍ നിന്നും വയോധികയുടെ പണം കവര്‍ന്ന ബി.ടെക് ബിരുദധാരി കുന്നിക്കോട് പൊലീസിന്‍റെ പിടിയിലായി. അഞ്ചൽ അരീപ്ലാച്ചി ശാലേം ഹൗസിൽ ജിനോ റോയി (30) ആണ് അറസ്റ്റിലായത്. മേലില നരിക്കുഴി റഷീദ മൻസിലിൽ സഫിയ ബീവിയുടെ (63) പണം തട്ടിയ കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഏപ്രിൽ 30ന് സെൻട്രൽ ബാങ്കിന്‍റെ കുന്നിക്കോട് ശാഖയിലെ എ.ടി.എം. കൗണ്ടറില്‍ വച്ചായിരുന്നു സംഭവം. പണം പിൻവലിക്കാൻ സഹായം തേടിയ വയോധികയ്ക്ക് യുവാവ് ആദ്യം പതിനായിരം രൂപ എടുത്തു നൽകി. തുടർന്ന് അയ്യായിരം രൂപ കൂടി പിൻവലിക്കാൻ ഇവര്‍ ആവശ്യപ്പെട്ടു. എന്നാൽ ഈ പണം യുവാവ് കൈക്കലാക്കുകയും എ.ടി.എമ്മിൽ പണം ഇല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയെ മടക്കി വിടുകയും ചെയ്തു.

എ ടി എമ്മില്‍ നിന്നും വയോധികയുടെ പണം കവര്‍ന്ന ബി.ടെക് ബിരുദധാരി അറസ്റ്റിൽ

അടുത്ത ദിവസം മൊബൈൽ ഫോണിൽ ബാങ്കിടപാട് സംബന്ധിച്ച മെസേജ് പരിശോധിച്ചപ്പോഴാണ് അയ്യായിരം രൂപ പിൻവലിച്ചതായി മനസിലാക്കിയത്. തുടർന്ന് കുന്നിക്കോട് പൊലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്കിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. അഞ്ചൽ അരീപ്ലാച്ചി സ്വദേശിയായ യുവാവ് ഏറെ നാളായി കുന്നിക്കോട്ടെ സ്വകാര്യ ലോഡ്ജിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ബിരുദധാരിയായ യുവാവ് മുമ്പ് ഗുജറാത്തിലെ പ്ലാസ്റ്റിക് കമ്പനിയിൽ പ്രൊഡക്ഷൻ മാനേജരായി ജോലി ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. പുനലൂർ കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാന്‍റ് ചെയ്തു. സമാന രീതിയിൽ മറ്റു തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

Last Updated : May 30, 2019, 1:02 AM IST

ABOUT THE AUTHOR

...view details